റിയാദിലെ ഒരു റെസ്റ്റോറന്‍റുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 27 പേര്‍ തീവ്രപഹരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആറ് പേര്‍ സുഖം പ്രാപിച്ചു. രണ്ടു പേരെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ആരോപണമുയര്‍ന്ന റെസ്റ്റോറന്‍റും അതിന്‍റെ ശാഖകളും റിയാദ് മുന്‍സിപ്പാലിറ്റി അടച്ചുപൂട്ടിയിരുന്നു. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് തുടര്‍ നടപടിക്രമങ്ങളും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ തടയാനുള്ള മാര്‍ഗങ്ങളും സ്വീകരിച്ചു. സ്ഥിതിഗതികള്‍ അധികൃതര്‍ നിരീക്ഷിച്ച് വരികയാണ്.
Food poisoning; The number of people admitted to the hospital in Riyadh has reached 37